Tuesday, December 23, 2025

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; 3 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു; വീരമൃത്യു വരിച്ചവരിൽ മേജറും കേണലും ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടും

ശ്രീനഗർ∙ ജമ്മു കശ്മീർ അനന്ത്‍നാഗ് ജില്ലയിലെ കോകെർനാഗില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. കരസേനയിലെ കേണൽ മൻപ്രീത് സിങ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഹിമൻയുൻ മുസമിൽ ഭട്ട് എന്നിവരാണു വീരമൃത്യു വരിച്ചത്.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നു ഇന്നലെ രാത്രിയാണു ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

Related Articles

Latest Articles