Tuesday, December 16, 2025

പുൽവാമയിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു, മരിച്ചത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് പേർ, സംഘർഷാവസ്ഥ തുടരുന്നു, പ്രദേശത്ത് കനത്ത സുരക്ഷ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. ലാറോ- പരിഗം മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായത്. ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചതായാണ് റിപ്പോർട്ടുകൾ. ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് പേരാണ് മരിച്ചതെന്ന് സൈന്യം വ്യക്തമാക്കി.

പരിഗം ഗ്രാമത്തില്‍ ഭീകരര്‍ തമ്പടിച്ചതായി ഇന്റലിജന്‍സിന്റെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കനത്ത സുരക്ഷയാണ് സൈന്യം ഉറപ്പാക്കീട്ടുള്ളത്.

Related Articles

Latest Articles