Sunday, December 21, 2025

രാജ്യത്തിന്റെ ശത്രുക്കൾക്ക് പ്രേമം കോൺഗ്രസ് ഭരണത്തോട്;
ശത്രു പ്രീണനത്തിനായി നിലപാടുകളിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാതെ നരേന്ദ്ര മോദിയുടെ ഇന്ത്യ !!

ഇസ്ലാമാബാദ് : ശത്രു രാജ്യങ്ങൾക്ക് പ്രിയം കോൺഗ്രസ് ഭരണത്തോട്. കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്തെല്ലാം ഇന്ത്യ പാക് ബന്ധം വളരെ ദൃഢമായിരുന്നുവെന്ന് പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി വ്യക്തമാക്കി. നരേന്ദ്ര മോദിക്ക് ‘ഭീകരവാദികളെ കണക്കറ്റു സഹായിക്കുന്ന’ പാകിസ്ഥാനുമായി നല്ല ബന്ധത്തിനു താല്പര്യമില്ലെന്നും പാകിസ്ഥാനിൽ ഇന്ന് ഉള്ള പ്രശ്നങ്ങൾക്ക് പിന്നിൽ നരേന്ദ്രമോദിയുടെ ഇടപെടൽ ഉണ്ട് എന്നും ഹിന ആരോപിച്ചു.

ഇത് ആദ്യമായാണ് പാകിസ്ഥാന്റെ ഔദ്യോഗിക ഭരണചക്രം തിരിക്കുന്നവരിൽ ഉൾപ്പെട്ട ഒരു വ്യക്തി പാകിസ്ഥാന്റെ തകർച്ചയ്ക്ക് പിന്നിൽ മോദിയാണെന്ന സത്യം അംഗീകരിച്ചത്.

കുറച്ച് കാലം മുൻപ് വരെ പാകിസ്ഥാൻ സ്ഥിരമായി പറഞ്ഞ് ഭയപ്പെടുത്താൻ പറഞ്ഞ ഒരു വാചകമുണ്ട്. “ഞങ്ങൾ ഒരു ആണവ ശക്തി ആണ് എന്ന് ” മോദി അന്ന് മറുപടിയെന്നോണം ഒരു പബ്ലിക് മീറ്റിംഗിൽ പറഞ്ഞത്. “നമ്മൾ ആണവായുധം ഉണ്ടാക്കി വെച്ചിരിക്കുന്നത് ദീപാവലിക്ക് പൊട്ടിക്കാൻ അല്ല” എന്നാണ്. എന്തായാലും അതിന് ശേഷം പാകിസ്ഥാൻ ഇന്നേവരെ ആണവായുധത്തിന്റെ കാര്യം മിണ്ടിയിട്ടില്ല.

Related Articles

Latest Articles