Friday, December 12, 2025

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്; കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന | ED

മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ പരിശോധന. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്.
ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന സൂചന.

നേരത്തെ രണ്ട് കോടിയോളം രൂപ റൗഫ് ശരീഫിന്റെ അക്കൗണ്ടില്‍ ഇഡി കണ്ടെത്തിയിരുന്നു. അതേസമയം വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ കാമ്പസ് ഫ്രണ്ട് പ്രവര്‍‌ത്തകര്‍ വീടിനുമുമ്പില്‍ പ്രതിഷേധിക്കുന്നുണ്ട്.

Related Articles

Latest Articles