കാപ്സ്യുൾ ഇറക്കി ഇറക്കി ഓടി നടക്കുകയാണ് നമ്മുടെ സി.പി.എം സഖാക്കൾ. കുട്ടി നേതാക്കൾ ചെയ്തു കൂട്ടുന്ന ചെറിയ ചെറിയ കുറുമ്പുകളെ എങ്ങനെയെങ്കിലും ന്യായീകരിച്ചു വെളുപ്പിച്ചല്ലേ മതിയാവുള്ളൂ. അതുകൊണ്ട് മാധ്യമങ്ങളുടെ മുൻപിൽ പെട്ടാൽ അവർ വെറുതെ വിടില്ലെന്ന് നന്നായി അറിയാം. എന്തായാലും മറുപടി പറഞ്ഞെ മതിയാവുകയുള്ളു. ഗസ്റ്റ് ലക്ചററാകാൻ വേണ്ടി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ വിദ്യ ആകെ പെട്ടിരിക്കുകയാണ്. ആരുമറിയില്ലെന്ന് കരുതി ചെയ്തു കൂട്ടിയ കള്ളത്തരം കയ്യോടെ വെളിച്ചത്തായി. കുറച്ചു ദിവസമായി ഇത് തന്നെയാണ് ഇവിടുത്തെ പ്രധാന ചർച്ച വിഷയം എന്നിരിക്കെ ഉത്തരം പറയാതെ ഒഴിഞ്ഞു മാറാൻ നിവർത്തിയില്ല നേതാക്കൾക്ക്. ഇപ്പോൾ ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ കൈവിട്ടിരിക്കുകയാണ് സിപിഎം.
വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പാകുമ്പോൾ പലരും മത്സരിക്കും, അവരെല്ലാം നേതാക്കളാണോ?. കോളജിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ വോട്ട് ലഭിക്കാൻ സാധ്യതയുള്ള പലരേയും മത്സരിപ്പിക്കും. എന്നാൽ അവരെല്ലാം നേതാക്കളല്ല എന്നാണ് ഇ.പി പറയുന്നത്. മാത്രമല്ല, വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത നടപടികളെ പ്രശംസിക്കുകയാണ് ചെയ്യേണ്ടതെന്നും ഒരു കുട്ടി തെറ്റായ നിലപാട് സ്വീകരിച്ചാൽ എല്ലാവരും കൂടെ എതിർക്കണമെന്നുമാണ് ഇൻഡിഗോ ചിറ്റപ്പൻ പറയുന്നത്. എന്നാൽ അത് മാത്രമല്ല നമ്മുടെ ചിറ്റപ്പന് പറയാൻ ഉള്ളത്. നമ്മൾ ഹോട്ടലിലും പുറത്തുമൊക്കെ പോകുമ്പോൾ എത്രയോ ആളുകൾ വന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു, അവർ എല്ലാവരും നേതാക്കളും പ്രവർത്തകരും ആണെന്ന് പറയാൻ കഴിയുമോ എന്നൊക്കെയാണ് ഇപ്പോൾ ചിറ്റപ്പൻ ചോദിക്കുന്നത്.
എന്നാൽ, ജയരാജന്റെ വാദം തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. ജയരാജന്റെ പ്രസ്താവനക്കെതിരെ അംബേദ്കര്‍ സ്റ്റഡി കോര്‍ഡിനേറ്ററും ദലിത് ആക്ടിവിസ്റ്റുമായ ദിനു വെയില്‍ രംഗത്ത് വന്നിരിക്കുകയാണ്. വിദ്യ കാലടി സര്‍വകലാശാല യൂണിയനിലെ ജനറല്‍ സെക്രട്ടറി ആയിരുന്നുവെന്നും മഹാരാജാസ് കോളജിലും, പയ്യന്നൂർ കോളജിലും സജീവ എസ്.എഫ്.ഐ പ്രവര്‍ത്തക ആയിരുന്നുവെന്നും ദിനു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. എംഎല്‍എയുടെ മുന്‍ പോസ്റ്റ് തന്നെ തെളിവായി ചേര്‍ക്കുന്നെന്നും ദിനു ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ദിനു വെയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ ഇ.പിയെ ട്രോളി രാഷ്ട്രീയ എതിരാളികളും രംഗത്ത് വന്നിരിക്കുകയാണ് . കാലടി സര്‍വകലാശാല യൂണിയനിലെ ജനറല്‍ സെക്രട്ടറിയും സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകയുമായിരുന്ന ഈ ദിവ്യയെ തന്നെയാണോ ജയരാജൻ തള്ളിപ്പറഞ്ഞത്? എന്നാലും എന്റെ ഇ.പി അത് കുറച്ച് കഷ്ടമായി പോയി എന്നാണ് ട്രോളർമാർ പരിഹസിക്കുന്നത്. ഏതായാലും ന്യായീകരണവുമായി എത്തിയ ഇൻഡിഗോ ചിറ്റപ്പൻ ഇപ്പോൾ എയറിൽ ആണെന്ന് ആണ് അറിയാൻ സാധിച്ചത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…