ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ : ഔദ്യോഗിക ആവശ്യങ്ങൾക്കടക്കം താൻ ഉപയോഗിക്കുന്ന പേനയെ ചൊല്ലി വിവാദത്തിലായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. അദ്ദേഹം ഉപയോഗിക്കുന്നത് മായ്ക്കാൻ കഴിയുന്ന മഷിയുള്ള പേനയാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
4.75 പൗണ്ട് അതായത് 495 രൂപ വിലമതിക്കുന്ന പൈലറ്റ് വി ഫൗണ്ടെൻ പേനകളാണ് ഋഷി സുനക് ഉപയോഗിക്കുന്നത്. അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇത്തരം പേനകൾ ഉപയോഗിക്കുന്നതിന്റെ നിരവധി ചിത്രങ്ങളുണ്ട്. മഷികൊണ്ട് എഴുതാൻ തുടങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ പേനയെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. മാത്രമല്ല തെറ്റുവരുത്തുകയാണെങ്കിലും മായ്ച്ചുകളയാനും പറ്റും.
ഇതോടെയാണ് ഋഷി സുനക് ഒപ്പുവച്ച ഔദ്യോഗിക രേഖകളിലെ സുരക്ഷയിൽ ആശങ്ക ഉയർന്നത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കൊണ്ട്, മായ്ച്ചുകളയാൻ പറ്റുന്ന ഫീച്ചറുള്ള പേനയല്ല പ്രധാനമന്ത്രി ഉപയോഗിക്കുന്നതെന്ന് ഋഷി സുനകിന്റെ പ്രസ് സെക്രട്ടറി വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷമായ ഡെമോക്രസി ഗ്രൂപ്പ് വിഷയത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല. ഇത്തരത്തിലുള്ള പേന പ്രധാനമന്ത്രി ഉപയോഗിക്കുന്നതിലൂടെ പൊതുജനത്തിന്റെ വിശ്വാസം നശിക്കുമെന്ന് ഡെമോക്രസി ഗ്രൂപ്പിന്റെ നേതാവ് ടോം ബ്രേക്ക് പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…