Monday, May 20, 2024
spot_img

ശാപമോക്ഷത്തിന്‍റെ കഥ പറയുന്ന എറണാകുളത്തപ്പൻ ക്ഷേത്രം;അറിയാം കഥയും വിശ്വാസങ്ങളും

നഗരമധ്യത്തിൽ പടിഞ്ഞാറ് ദിശയിൽ കായലിലേക്ക് ദർശനമായി നില്‌ക്കുന്ന ഒരു ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രമെന്ന എറണാകുളത്തപ്പൻ ക്ഷേത്രം.എറണാകുളംകാരുടെ വിശ്വാസങ്ങളിൽ പണ്ടുമുതലേയുള്ള സാന്നിധ്യമാണ് എറണാകുളം ശിവക്ഷേത്രം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ തന്നെ എന്നും കാണുന്ന ക്ഷേത്രം എന്ന തരത്തിലുള്ള പരിചയവും വിശ്വാസികൾക്കുണ്ട്.സമ്പന്നമായ ചരിത്രവും വിശ്വാസങ്ങളുമാണ് എറണാകുളത്തപ്പന് ക്ഷേത്രത്തിനുള്ളത്. പാർവ്വതി സമേതനായം കിരാത മൂര്‍ത്തിയായും ശിവനെ ആരാധിക്കുന്നുണ്ടെങ്കിലും പടിഞ്ഞാറ് ദർശനമുള്ള അപൂർവ്വ ക്ഷേത്രം എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

ചേരാനെല്ലൂർ കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരുമാണ് ക്ഷേത്രത്തെ കാലാകാലങ്ങളിൽ പരിപാലിച്ചുപോന്നിരുന്നത് എന്നാണ് ചരിത്രം പറയുന്നത്. കൊച്ചി മഹാരാജാവിന്റെ 7 രാജകീയ ക്ഷേത്രങ്ങളിൽ ഒന്നാണിതെന്നും ചരിത്രം പറയുന്നു. കൊച്ചി നഗരത്തിന്റെ ചരിത്രവും വളർച്ചയുമായും ഈ ക്ഷേത്രം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Related Articles

Latest Articles