Sunday, October 4, 2026

എ​രു​മ​പ്പെ​ട്ടിയിൽ പോലീസിനെ വെട്ടിച്ച്‌ കടന്ന ബൈക്ക് മോഷ്ടാവ് പിടിയില്‍

എ​രു​മ​പ്പെ​ട്ടി: പോലീസിനെ വെട്ടിച്ച്‌ കടന്ന ബൈക്ക് മോഷ്ടാവ് പിടിയില്‍. ബൈ​ക്ക് മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടുകയായിരുന്നു. ത​മി​ഴ്​​നാ​ട് ക​ല്ല​കു​റു​ച്ചി​മാ​വ​ട്ടം മ​ഹാ​വി​ഷ്ണു​വാ​ണ്​ പിടിയിലായത്. എ​രു​മ​പ്പെ​ട്ടി പോ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്.​ഐ ഗീ​തു​മോ​ള്‍ വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് നമ്പർ പ്ലേ​റ്റി​ല്ലാ​ത്ത പ​ള്‍​സ​ര്‍ ബൈ​ക്കി​ല്‍ യു​വാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് കറങ്ങുന്നത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

തുടർന്ന് ഇയാളെ ത​ട​ഞ്ഞ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും എ​രു​മ​പ്പെ​ട്ടി ഭാ​ഗ​ത്തേ​ക്ക് ക​ടന്നുകളയുകയായിരുന്നു. ഉടൻ തന്നെ എ​രു​മ​പ്പെ​ട്ടി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ക​രി​യ​ന്നൂ​രി​ല്‍ വച്ച് പോലീസുകാര്‍ ബൈ​ക്ക് ത​ട​ഞ്ഞ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Related Articles

Latest Articles