Wednesday, May 22, 2024
spot_img

“ആരാധനയും പ്രശംസനീയവും”; നാല് വയസ്സുകാരിയുടെ വന്ദേമാതരം ആലാപനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ദില്ലി: നാല് വയസ്സുകാരിയുടെ വന്ദേമാതരം ആലാപനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മിസോറാമിൽനിന്നുള്ള നാല് വയസുകാരി എസ്ഥർ ഹാംതെയുടെ വന്ദേമാതരം ആലാപനത്തെ “ആരാധനയും പ്രശംസനീയവുമാണ്” എന്ന വിശേഷണത്തോടെ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.

നാല് വയസുകാരി എസ്ഥർ ഹാംതെയുടെ വീഡിയോകൾ മിസോറാം മുഖ്യമന്ത്രി സോറാംതംഗയുടെ ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ ആണ് പ്രധാനമന്ത്രിയുടെ പ്രശംസ. എസ്ഥർ ഹാംതെയുടെ ‘മാ തുജെ സലാം, വന്ദേമാതരം’ എന്നിവയുടെ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് ധാരാളം ആൾക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Related Articles

Latest Articles