അഡ്വ. പി എസ് ശ്രീധരൻ പിള്ള
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വ്യക്തമാക്കിയിട്ടും പാര്‍ട്ടി തനിക്ക് സീറ്റ് നിഷേധിച്ചെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുയാണെന്ന് മുൻ ഗോവ ഗവർണറും മുതിര്‍ന്ന ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയപ്പോൾ ഈ കാര്യം വ്യക്തമാക്കിയിരുന്നു. നിലവിൽ എന്റെ വോട്ട് പോലും ഗോവയിലാണ്. എന്നിട്ടും ചില മാദ്ധ്യമങ്ങളിൽ സീറ്റില്ല, സീറ്റ് നിഷേധിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത് തികച്ചും ദൗർഭാഗ്യകരവും വേദനിപ്പിക്കുന്നതുമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കും. ബിജെപിക്ക് കേരളം പാകമായിരിക്കുന്നു. ഇത്തവണ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്കും എൻഡിഎക്കും സാധിക്കും, രണ്ടു മുന്നണികളിലേയും നേതാക്കൾ സീറ്റ് കിട്ടാത്തതിനാൽ മറുകണ്ടം ചാടുകയാണ്. ഒരുപാട് കാലം പാർട്ടിയിൽ പ്രവർത്തിച്ച് ഉന്നത നേതൃനിരയിലുള്ളവർ സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്നു.
ഒരു തത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനം കെട്ടിപ്പൊക്കിയ ആളുകൾ തന്നെ സീറ്റിന് പിന്നാലെ പായുന്നു. അവസരവാദത്തിന് അവാർഡ് ലഭിക്കുന്ന തരത്തിലേക്ക് ഇരുമുന്നണികളും മാറി. അടിസ്ഥാന തത്വത്തിൽ ഉറച്ചുനിന്ന് കൊണ്ട് നയപരമായ നിലപാടുകളെടുക്കാം. എന്നാൽ തത്വശാസ്ത്രം മറന്ന് പലരും മറുകണ്ടം ചാടുന്നു. കഴിഞ്ഞ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളായി ഒരേ ആള് തന്നെ പ്രത്യക്ഷപ്പെട്ട അപൂർവമായ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. “- അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…