ബെഞ്ചമിൻ നെതന്യാഹു
ജറുസലേം :ഇറാനെതിരെ തുടരുന്ന സംയുക്ത സൈനിക നീക്കത്തിലൂടെ ആണവ, മിസൈൽ ശേഷികൾ പൂർണ്ണമായും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ഉള്ള ശേഷിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ചേർന്ന് നടത്തുന്ന സൈനിക നടപടിയിലൂടെ ഇറാന്റെ യുദ്ധസജ്ജീകരണങ്ങളെ നിഷ്ക്രിയമാക്കിയെന്നും മേഖലയിൽ ഇസ്രായേൽ വലിയ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ജറുസലേമിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാന്റെ മിസൈൽ ശേഖരവും ഡ്രോൺ ആയുധപ്പുരകളും തകർത്തതിന് പിന്നാലെ, അവ നിർമ്മിക്കുന്ന ഫാക്ടറികളെയും വ്യവസായ കേന്ദ്രങ്ങളെയുമാണ് നിലവിൽ ലക്ഷ്യം വെക്കുന്നത്. ഇറാന്റെ സൈനിക അടിത്തറ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. അമേരിക്കയുമായി ചേർന്നുള്ള ഈ നീക്കം ലോകത്തെ മുഴുവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യോമാക്രമണത്തിലൂടെ മാത്രം ഒരു ഭരണകൂടത്തെ മാറ്റാൻ കഴിയില്ലെന്നും അതിന് കരസേനയുടെ ഇടപെടൽ കൂടി ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭരണമാറ്റത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ട്. ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം പരിഹരിക്കാൻ ഹോർമുസ് കടലിടുക്കിന് പകരമായി അറേബ്യൻ പെനിൻസുലയിലൂടെ ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പുതിയ പൈപ്പ്ലൈനുകൾ നിർമ്മിക്കുന്ന പദ്ധതിയും നെതന്യാഹു മുന്നോട്ടുവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി ചേർന്ന് നടത്തുന്ന ഈ യുദ്ധം പ്രതീക്ഷിച്ചതിലും വേഗത്തിൽ അവസാനിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇറാന്റെ ഭീഷണിയിൽ നിന്നും ലോകത്തെ മോചിപ്പിക്കാനുള്ള ഏക വഴി ഈ പങ്കാളിത്തമാണെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…