Tuesday, December 16, 2025

ആന്തരിക അവയവങ്ങള്‍ക്ക് പോലും മാരകക്ഷതംഎൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം!പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് .ആന്തരിക അവയവങ്ങള്‍ക്ക് പോലും മാരക ക്ഷതമേറ്റെന്നാണ് റിപ്പോട്ടിൽ പറയുന്നത് എൽദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എൽദോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.

കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി സ്വദേശി എല്‍ദോസ് വര്‍ഗീസാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എല്‍ദോസിനെ ആന മരത്തില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഈ സ്ഥലത്ത് ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടിരുന്നില്ല. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസിനെ രാത്രി എട്ടരയോടെ വീട്ടിലേക്ക് നടന്നുപോകുന്ന വഴിയിലാണ് ആന ആക്രമിച്ചത്.അതേസമയം കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപാണ് എൽദോസിന്റെ മരണവും സംഭവിച്ചത് .മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്

Related Articles

Latest Articles