അമൃത്സര്‍: പഞ്ചാബില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി (BJP) ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മോംഗിയ അംഗത്വം സ്വീകരിച്ചത്. പഞ്ചാബിലെ കോൺഗ്രസ് സിറ്റിങ് എംഎൽഎ ഫതേഹ് സിഭ് ബജ്‌വയും ബിജെപിയില്‍ ചേര്‍ന്നു.
കോൺഗ്രസ് എംഎൽഎ ഫത്തെഹ് ബാജ്‌വ, അകാലിദൾ എംഎൽഎ ഗുർദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദൾ മുൻ എംപി രാജ്‌ദേവ് സിങ് ഖൽസ അടക്കമുള്ള പ്രമുഖർ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്. ഇവര്‍ മൂന്ന് പേരും മുന്‍ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിന്റെ വിശ്വസ്തരാണ്. എന്നാല്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിന് പകരം അവര്‍ ബിജെപിയിലേക്കാണ് പോയത്.
അതേസമയം പഞ്ചാബിലെ ജനങ്ങളെ സേവിക്കുന്നതിനാണ് ബിജെപിയിൽ ചേർന്നതെന്ന് മോംഗിയ പറഞ്ഞു. രാജ്യത്തിൻ്റെ വികസനത്തിനായി പ്രവർത്തിക്കാൻ ബിജെപിയെക്കാൾ വലിയ പാർട്ടി ഇന്ന് ഇന്ത്യയിലില്ല. പഞ്ചാബിലെ ജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി നിരവധി ഏകദിന മത്സരങ്ങൾ കളിച്ച മോംഗിയ പഞ്ചാബ് സ്വദേശിയാണ്. തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

