Friday, March 29, 2024
spot_img

ശശി തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടണം; പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; വീണ്ടും രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

കെ റെയില്‍ വിഷയത്തിലടക്കം യു.ഡി.എഫ് നിലപാടിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ട ശശി തരൂർ എം.പിയെ നിയന്ത്രിക്കണമെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ (Mullappally Ramachandran) മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കെ റെയില്‍ വിഷയത്തില്‍ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ വലിയ എതിര്‍പ്പാണ് കോണ്‍ഗ്രസില്‍ നിന്നും ശശി തരൂരിനെതിരെ ഉയരുന്നത്. നേരത്തെ കെ റെയില്‍ വിഷയത്തിലെ തരൂരിന്റെ പ്രതികരണത്തെയും മുന്‍പ് മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി ആവശ്യപ്പെട്ടിരിന്നു.

Related Articles

Latest Articles