Thursday, May 9, 2024
spot_img

അക്രമത്തിന് പിന്നിൽ സിപിഎം എന്ന് പറയാൻ പേടി; എസ്ഡിപിഐ ഭയക്കുന്നതാരെ!!!

അക്രമത്തിന് പിന്നിൽ സിപിഎം എന്ന് പറയാൻ പേടി; എസ്ഡിപിഐ ഭയക്കുന്നതാരെ!!! | CPM

ആക്രമത്തിനു പിന്നില്‍ സിപിഎം നേതൃത്വം എന്നു പറഞ്ഞത് വിഴുങ്ങി എസ്ഡിപിഐ. മണ്ണഞ്ചേരിയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് സിപിഎം– ഡി വൈ എഫ് ഐ നേതൃത്വമാണെന്ന കാര്യത്തില്‍ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റിക്ക് സംശയമില്ല. അക്കാര്യം പ്രസ്താവനയായി ദിവസങ്ങള്‍ക്കു മുന്‍പേ സംഘടന ഇറക്കി. ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ ഇടുകയും ചെയ്തു. ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി എസ്ഡിപിഐയില്‍ അംഗങ്ങളാകുന്നതില്‍ വിളറി പൂണ്ട സിപിഎം നേതൃത്വ ത്തിന്റെ ഗൂഡാലോചനയാണ് നിരന്തരമുള്ള അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് മണ്ഡലം കമ്മിറ്റി ആരോപിച്ചത്. എണ്നൽ ഇതിനെ ഇപ്പോൾ നേതൃത്വം പൂർണ്ണമായും വിഴുങ്ങിയിരിക്കുകയാണ്.

സിപിഎം- എസ്ഡിപിഐ സംഘര്‍ഷത്തെ ഹിന്ദു- മുസ്‌ളീം പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടു വരുന്ന തീവ്രവാദസംഘടനകള്‍ക്ക് പിന്നില്‍ സിപിഎമ്മിലെ ചില നേതാക്കളും ഉണ്ട്. തിരുവല്ലയില്‍ പാര്‍ട്ടി സെക്രട്ടറി കൊല്ലപ്പെട്ടത് ആര്‍എസ്എസിന്റെ തലയില്‍ വെക്കാനുള്ള നീക്കം ദയനീയമായി പരാജയപ്പെട്ടതിന്റെ കേട് തീര്‍ക്കുകയും ഉദ്ദേശ്യമുണ്ട്.

അതേസമയം ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു അക്രമം. ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ കൊലപാതകത്തിൽ 11 പേർ കസ്റ്റഡിയിൽ. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്തിനെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. എസ്ഡിപിഐ പ്രവർത്തകനെ ഇന്നലെ അജ്ഞാത സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ കൊലപാതകം.

Related Articles

Latest Articles