മുംബൈ: ബിസിസിഐയുടെ പുതിയ പ്രസിഡന്റ് ആയി സൗരവ് ഗാംഗുലി എത്തുമെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഞായറാഴ്ച രാത്രിയില്‍ മുംബൈയില്‍ ചേര്‍ന്ന് ബിസിസിഐയുടെ യോഗത്തില്‍ നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ കൂടിയായ ഗാംഗുലിയുടെ പേര് ഉയര്‍ന്ന് വരികയായിരുന്നു.
ഇന്ത്യന്‍ ടീമിനെ ലോകകപ്പ് സെമിയില്‍ വരെ എത്തിച്ച ഗാംഗുലി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ബംഗാള്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാംഗുലി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജെയ് ഷായാണ് ബിസിസിഐ സെക്രട്ടറി. മുന്‍ പ്രസിഡന്റും ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമലാണ് ട്രഷറര്‍.
ഗാംഗുലിയുടെ അപ്രതീക്ഷിത വരവ് ദീര്‍ഘനാളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ പിടിമുറുക്കിയിരിക്കുന്ന എന്‍ ശ്രീനിവാസന്‍ പക്ഷത്തിന് ശക്തമായ തിരിച്ചടിയായി മാറിയിട്ടുണ്ട്. ശ്രീനിവാസന്റെ പിന്തുണയുള്ള മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് സമിതി തലവനാകുമെന്ന് കരുതിയിരുന്നെങ്കിലും പൊതു സമ്മതന്‍ എന്ന നിലയില്‍ ഗാംഗുലിയുടെ പേര് അപ്രതീക്ഷിതമായി ഉയര്‍ന്ന് വരികയും എല്ലാവരും അംഗീകരിക്കുകയും ആയിരുന്നു.
ബംഗാളില്‍ നിന്നും ബിസിസിഐ തലപ്പത്തേക്ക് ഉയരുന്ന രണ്ടാമനാണ് സൗരവ് ഗാംഗുലി. നേരത്തേ ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായിരുന്നു. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനായേക്കുമെന്ന് വിവരമുണ്ട്. നിലവില്‍ വിജയം ശീലമാക്കിയിരക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ യുവരക്തം തുളുമ്പുന്ന ആധുനികതയിലേക്ക് നയിച്ച നായകന്‍ എന്ന നിലയിലാണ് ഗാംഗുലി പ്രശോഭിക്കുന്നത്.
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…