തിരുവനന്തപുരം: അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്തിൻ്റെ വനിതാ സംഘടനയായ സൈന്യ മാതൃ ശക്തി തിരുവനന്തപുരം ജില്ലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൂർണ്ണ ശ്രീ ബാലികാസദനത്തിൽ വച്ച് പൂർവ്വ സൈനിക് സേവാ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ പ്രദീപിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ SMS വൈസ് പ്രസിഡൻ്റ് ശ്രീമതി ശ്രീലേഖാ കൃഷ്ണകുമാർ പഠനോപകരണങ്ങൾ പൂർണശ്രീ സെക്രട്ടറി ശ്രീമതി മഹേശ്വരീ അമ്മയ്ക്ക് കൈമാറി. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ ബി.ആർ, സംസ്ഥാന സെക്രട്ടറി ശ്രീപത്മകുമാർ എൻ.ബി ,ജില്ലാ ട്രഷറർ ശ്രീ അശോകൻ, SMS ഭാരവാഹികളായ ശ്രീമതി രാധ പത്മകുമാർ, ശ്രീമതി ശാലിനി പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
പൂർവ്വ സൈനിക് സേവാ പരിഷത്ത് തിരു: ജില്ലാ പ്രസിഡൻ്റ് ശ്രീ പ്രദീപ് വി സംസാരിക്കുന്നു
പൂർവ്വ സൈനിക് സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശ്രീ പത്മകുമാർ എൻ.ബി സംസാരിക്കുന്നു

