Monday, June 17, 2024
spot_img

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം ! യുഎയിലെ പ്രവാസി സമൂഹത്തിനായി നീതി മേള സംഘടിപ്പിച്ച് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ യുഎഇ യിലെ വിവിധ മലയാളി സംഘടനകളുമായും, പ്രമുഖ അഭിഭാഷകരും-സാമൂഹ്യ പ്രവർത്തകരുമായി സഹകരിച്ച് യുഎഇയിലെ പ്രവാസികൾക്കായും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചു പോയവർക്കുമായി നീതിമേള നടക്കും. മാർച്ച്,1 മുതൽ, മെയ് 31, വരെ നീണ്ടു നിൽക്കുന്ന കാമ്പയിനോട് കൂടിയാണ് നീതി മേള സംഘടിപ്പിക്കുന്നത്.

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്കു നീതി മേളയിലൂടെ
പരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഇടപെട്ടു പരിഹാരങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും. പാസ്പോർട്ട്, ആധാർ കാർഡ്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി
നിലനിൽക്കുന്ന പ്രശ്നങ്ങൾ ,സ്വത്തു സംബന്ധമായ സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചന-ജീവനാംശ കേസുകൾ എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ പരാതികൾ നൽകാം .

പരാതികൾ കേരള ഹൈകോടതി ഉൾപ്പെടെ നാട്ടിലും യുഎഇയിലുമുള്ള വിദഗ്ദ്ധ അഭിഭാഷക സമിതി പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ നൽകും. കാമ്പയിന്റെ സമാപനത്തിൽ അപേക്ഷകർക്ക് അഭിഭാഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവുമൊരുക്കും.

8089755390 എന്ന വാട്‍സ്ആപ്പ് നമ്പറിലൂടെയും, [email protected] എന്ന ഇ-മെയിൽ വഴിയും നീതി മേളയിൽ പരാതികൾ സമർപ്പിക്കാം.

നിയമ പ്രശ്നങ്ങളിൽ പെട്ടു മാനസികമായി തളർന്നു കഴിയുന്ന എല്ലാവരെയും നീതി മേളയുമായി
ബന്ധപ്പെടുത്തി ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്നു സംഘാടക സമിതി യുഎഇയിലെ മുഴുവൻ സാംസ്‌കാരിക സംഘടനകളോടും കൂട്ടായ്മകളോടും അഭ്യർത്ഥിച്ചു.

Related Articles

Latest Articles