Sunday, January 11, 2026

കേന്ദ്ര സായുധ പൊലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും;അടുത്ത വർഷം മുതൽ പ്രാബല്യത്തില്‍

കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷയാണ് 13 പ്രദേശിക ഭാഷകളിലും നടത്തുന്നത്.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേയാണ് പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. ഈ തീരുമാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തമിഴ്നാട് , കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles