Monday, December 22, 2025

തിരുവനന്തപുരത്ത് തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി

തിരുവനന്തപുരം : തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ എക്‌സൈസിന്റെ പിടിയിലായത്. ഇയാൾ തുറന്ന വാനിൽ പരസ്യമായി കോക്ടെയ്ൽ വിൽപന നടത്തിവരികയായിരുന്നു.

എക്സൈസിന് വാട്‍സ്ആപ്പ് സന്ദേശമായി ലഭിച്ച വീഡിയോ ദൃശ്യങ്ങളെ തുടർന്നാണ് നടപടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയും ഇയാൾ ഉപഭോക്താക്കളെ എത്തിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ യുവാവിനെതിരെ അബ്കാരി നിയമലംഘനത്തിനാണ് കേസെടുത്തത്. വാഹനവും പിടിച്ചെടുത്തു.

Related Articles

Latest Articles