India

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും ആവേശം റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാൻ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

തമിഴ്‍നാട് വെല്ലൂരില്‍ അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്‌ത സംഭവത്തിൽ ഡിഎംകെ നേതാവിന്റെ മകനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആവേശം സിനിമയിലെ ബാർ രംഗമാണ് അംഗൻവാടിയിൽ അനധികൃതമായി കയറി ഡിഎംകെ നേതാവിന്റെ മകൻ ഷൂട്ട് ചെയ്തത്. വെല്ലൂർ ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്റെ മകൻ അന്നാശേഖരനെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

അതേസമയം, സിനിമയെ വെല്ലുന്ന തരത്തില്‍ വൻ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തതെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ പ്രതിഷേധവുമായി എത്തുകയായിരുന്നു. വീടിന് സമീപത്തുള്ള അംഗൻവാടിയിലാണ് ഡിഎംകെ നേതാവിന്റെ മകൻ പാട്ട് ചിത്രീകരിച്ചത്. രാത്രിയിലായിരുന്നു ഷൂട്ട് നടന്നത്. കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ബാർ രംഗം ചിത്രീകരിച്ചുവെന്നാണ് പരാതി. കൂടാതെ, സ്കൂൾ കെട്ടിടം അതിക്രമിച്ചു കയറി എന്നത് ഉൾപ്പെടെ 3 വകുപ്പുകളാണ് അന്നാശേഖരനെതിരെ ചുമത്തിയിരിക്കുന്നത്. അന്നാശേഖരനെതിരെക്കൂടാതെ ഒപ്പമുണ്ടായിരുന്ന പത്ത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Anandhu Ajitha

Recent Posts

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

11 minutes ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

33 minutes ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

34 minutes ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

1 hour ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

2 hours ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

2 hours ago