Monday, September 21, 2026

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും ആവേശം റീല്‍സ് ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് റീല്‍സ് ചെയ്യാൻ അങ്കണവാടിയില്‍ അനധികൃതമായി കയറിയ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്.

തമിഴ്‍നാട് വെല്ലൂരില്‍ അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്‌ത സംഭവത്തിൽ ഡിഎംകെ നേതാവിന്റെ മകനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആവേശം സിനിമയിലെ ബാർ രംഗമാണ് അംഗൻവാടിയിൽ അനധികൃതമായി കയറി ഡിഎംകെ നേതാവിന്റെ മകൻ ഷൂട്ട് ചെയ്തത്. വെല്ലൂർ ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്റെ മകൻ അന്നാശേഖരനെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു.

അതേസമയം, സിനിമയെ വെല്ലുന്ന തരത്തില്‍ വൻ ഒരുക്കങ്ങളോടെയാണ് റീല്‍സ് എടുത്തതെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അങ്കണവാടിയില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ പ്രതിഷേധവുമായി എത്തുകയായിരുന്നു. വീടിന് സമീപത്തുള്ള അംഗൻവാടിയിലാണ് ഡിഎംകെ നേതാവിന്റെ മകൻ പാട്ട് ചിത്രീകരിച്ചത്. രാത്രിയിലായിരുന്നു ഷൂട്ട് നടന്നത്. കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ബാർ രംഗം ചിത്രീകരിച്ചുവെന്നാണ് പരാതി. കൂടാതെ, സ്കൂൾ കെട്ടിടം അതിക്രമിച്ചു കയറി എന്നത് ഉൾപ്പെടെ 3 വകുപ്പുകളാണ് അന്നാശേഖരനെതിരെ ചുമത്തിയിരിക്കുന്നത്. അന്നാശേഖരനെതിരെക്കൂടാതെ ഒപ്പമുണ്ടായിരുന്ന പത്ത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles