Friday, October 16, 2026

സോഷ്യല്‍ മീഡിയ വഴി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; യുവതിയുടെ പരാതിയെത്തുടർന്ന് സൗദിയില്‍ പ്രവാസി അറസ്റ്റില്‍

മസ്‍കറ്റ്: സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രവാസി യുവാവ് സൗദി അറേബ്യയില്‍ പിടിയിലായി. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ മക്ക പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നുള്ളയാണെന്നാണ് കണ്ടെത്തൽ.

അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതി. ഇതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പൊലീസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Latest Articles