Thursday, December 18, 2025

പ്രവാസി മലയാളി യുവാവ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍;സാമ്പത്തിക പ്രതിസന്ധികളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം

മനാമ:ബഹ്റൈനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.ബഹ്റൈനില്‍ ഒരു റെന്റല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് രാജീവന്‍ ജോലി സ്ഥലത്തു നിന്ന് മുറിയില്‍ തിരിച്ചെത്തിയത്. ആറ് മണിയോടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി.സാമ്പത്തിക പ്രതിസന്ധികളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

Related Articles

Latest Articles