വാഷിങ്ടൻ : യുഎസിലെ കലിഫോർണിയയിലുള്ള മൊഹാവി മരുഭൂമിക്കുമീതേ സ്വർണനിറത്തിൽ ഒഴുകിയിറങ്ങിയ പുലർകാല സൂര്യവെളിച്ചത്തിൽ, ആജാനബാഹുവായ ‘റോക്കി’ന്റെ പരീക്ഷണപ്പറക്കൽ വിജയം.പ്രാദേശിക സമയം രാവിലെ ഏഴോടെ പറന്നു പൊങ്ങി, മണിക്കൂറിൽ 304 കിലോമീറ്റർ വേഗം നേടി, 17000 അടി ഉയരത്തിൽ പറന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പടുകൂറ്റൻ വിമാനം ചരിത്രം കുറിച്ചത്.രണ്ടര മണിക്കൂർ പറന്ന ശേഷം മൊഹാവി എയർ ആൻഡ് സ്പേസ് പോർട്ടിൽ സുരക്ഷിതമായി നിലം തൊട്ടു. റോക്കറ്റുകൾക്കുള്ള ‘പറക്കുന്ന വിക്ഷേപണത്തറ’യായി രൂപകൽപന ചെയ്ത വിമാനം അടുത്തവർഷം റോക്കറ്റ് വിക്ഷേപണം നടത്തുമെന്നാണു സ്ട്രാറ്റോലോഞ്ചിന്റെ പ്രഖ്യാപനം.28 വീലുകൾ, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എൻജിനുകൾ എന്നിവയുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അകലമുണ്ട്.
സ്കെയിൽഡ് കോമ്പസിറ്റ്സ് എന്ന കമ്പനി നിർമിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്. വ്യോമയുദ്ധത്തിന് പുതിയ മാനങ്ങൾ നൽകാൻ ഇത്തരം വിമാനങ്ങൾ സഹായകമാകും എന്നാണ് വിലയിരുത്തൽ കൂടാതെ ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഇത്തരം വിമാനങ്ങൾക്കുള്ള സാധ്യതയും പഠനവിധേയമാക്കുന്നുണ്ട്. ബഹിരാകാശ ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പെന്റഗൺ സ്ട്രാറ്റോലോഞ്ചിൽ താൽപര്യം പ്രകടമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…