ന്യൂഡൽഹി: ആരാധകരുടെ ആകാംക്ഷാനിർഭരമായ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ ലോകകപ്പിലെ ഫേവറിറ്റ്സ് എന്ന നിലയിൽ ക്രിക്കറ്റ് ലോകം മുഴുവൻ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ടീം പ്രഖ്യാപനത്തെ കാത്തിരുന്നത്.
ഇന്ത്യയുടെ ഓപ്പണിങ് ജോഡിയായി ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരായിരിക്കും എത്തുക. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോഹ‍്‍ലി ഇറങ്ങും. ഒന്നാം വിക്കറ്റ് കീപ്പറായി പരിചയ സമ്പന്നനായ എംഎസ് ധോണി എത്തും. യുസ‍്‍വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പ്രധാന സ്പിന്നർമാർ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നീ മൂന്ന് പേസർമാരും ടീമിലുണ്ട്.
പരിചയസമ്പന്നനായി ദിനേശ് കാർത്തിക്കിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. യുവതാരം ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. മികച്ച ഫോമിലുള്ള ഓൾ റൌണ്ടർ വിജയ് ശങ്കർ ടീമിൽ ഇടം പിടിച്ചു. നാലാം നമ്പറിലും അദ്ദേഹത്തെ പരിഗണിച്ചേക്കും.
നാലാം നമ്പറിൽ നേരത്തെ ടീമിലുണ്ടായിരുന്ന അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയിരിക്കുകയാണ്. ഫോം ഇല്ലാത്തതാണ് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായതെന്നാണ് സൂചന. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള കെ എൽ രാഹുൽ ടീമിൽ സ്ഥാനം ഉറപ്പിച്ചു.
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…
കൊച്ചി : നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ കര്‍ണാടക…
ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…