Thursday, January 8, 2026

സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു? തീപിടിത്തത്തിന് കാരണമെന്ന് ജില്ലാ കളക്ടർ കോടതിയിൽ പറഞ്ഞ സ്‌മോൾഡറിംഗ് അല്ലെന്ന് വിദഗ്ധർ; വിവാദമൊഴിയാതെ ബ്രഹ്മപുരം

കൊച്ചി : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തതിന് സ്‌മോൾഡറിംഗ് ആണ് കാരണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ വാദം വിദഗ്ധർ തള്ളി. ഒരു രീതിയിലുള്ള ശാസ്ത്രീയ പഠനങ്ങളും നടത്താതെ തീപിടിത്തതിന് കാരണം സ്‌മോൾഡറിംഗ് ആണെന്ന് എങ്ങനെ കണ്ടെത്തിയെന്ന ചോദ്യം ഉയരുകയാണ്. തീപിടിത്തത്തിന് കാരണം അട്ടിമറിയല്ലെന്നും രാസവിഘടന പ്രക്രിയയിലൂടെ പുറന്തള്ളുന്ന ചൂടുമൂലമുണ്ടാകുന്ന സ്മോൾഡറിംഗ് എന്ന പ്രതിഭാസമാണെന്നും ഹൈക്കോടതിയിൽ എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം ശരിയല്ലെന്നും അങ്ങനെ ഒരു സാഹചര്യം ബ്രഹ്മപുരത്തില്ലെന്നുമാണ് വിദഗ്ധർ പറയുന്നത് .

അതേസമയം ഒരാഴ്ച്ച പിന്നിട്ടിട്ടും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിൽ നിന്നും ഉയരുന്ന വിഷപ്പുക കൊച്ചി നഗരത്തെ മൂടിയിരിക്കുകയാണ്. ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവുമെന്ന് വിദഗ്ധർ പറയുന്നു.

Related Articles

Latest Articles