Saturday, January 3, 2026

കേരള കോൺഗ്രസിൽ പൊട്ടിത്തെറി; ജോണി നെല്ലൂരിന് പിന്നാലെ മാത്യു സ്റ്റീഫനും രാജി വച്ചു

കോട്ടയം : കേരള കോൺഗ്രസിൽ വീണ്ടും രാജി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ ഇന്ന് പാർട്ടിയിൽ നിന്ന് രാജിവച്ചതായി അറിയിച്ചു. മുൻ ഉടുമ്പുഞ്ചോല എംഎൽഎയാണ്. രാജിക്കത്ത് പാർട്ടിചെയർമാൻ പി.ജെ. ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് തന്റെ രാജിക്ക് പിന്നിലെന്നും മാത്യു സ്റ്റീഫൻ വ്യക്തമാക്കി.

ഇന്നലെ കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരും പാർട്ടി വിട്ടിരുന്നു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി സ്ഥാനവും രാജിവച്ച അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തോട് ചായ്‌വ് പ്രകടിപ്പിക്കുന്ന പാർട്ടിയാണു രൂപീകരിക്കുകയെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വ്യക്തിപരമായ കാരണങ്ങളാണു രാജിക്ക് പിന്നിലെന്നും ദേശീയ മതനിരപേക്ഷ പാർട്ടി രൂപീകരിക്കുമെന്നുമാണ് ജോണി നെല്ലൂർ പ്രതികരിച്ചത് .

Related Articles

Latest Articles