Sunday, May 19, 2024
spot_img

മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വച്ച സംഭവം; പ്രതി കീഴടങ്ങി

ബംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ ബോംബ് വച്ച സംഭവത്തില്‍ പ്രതി പൊലീസില്‍ കീഴടങ്ങി. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പൊലീസില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട ലാപ്‌ടോപ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. തുളു ഭാഷ സംസാരിക്കുന്ന ആളാണ് ബോംബ് വച്ചതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതോടെ വ്യക്തമായിരുന്നു.

ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബായിരുന്നു ലാപ്‌ടോപ്പ് ബാഗിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് അത് നിര്‍വീര്യമാക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു.

Related Articles

Latest Articles