Wednesday, December 17, 2025

ദുബായ് എക്‌സ്‌പോ; കോവിഡിനിടയിലും സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ ഫെബ്രുവരി 7 വരെ
സന്ദർശനത്തിനെത്തിയത് 12 ദശലക്ഷത്തിലധികം പേർ എന്ന് റിപ്പോർട്ടുകൾ.

കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ മേളയാണ് ദുബായ് എക്സ്പോ.മാത്രമല്ല 110 ദശലക്ഷത്തിലധികം പേരാണ് ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത്.

അതേസമയം എക്സ്പോ വേദിയിലേക്ക് പ്രവേശിപ്പിക്കുന്ന 18 വയസ്സ് കഴിഞ്ഞ സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കേണ്ടതാണ്. 60 വയസ്സ് പിന്നിട്ടവർക്ക് എക്സ്പോയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദുബായിൽ നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Related Articles

Latest Articles