തിരുവനന്തപുരം : കണ്ണടയ്ക്ക് തുക അനുവദിച്ചതിന് പിന്നാലെ മന്ത്രി ആർ ബിന്ദുവിന് പല്ല് ചികിത്സയ്‌ക്കും തുക അനുവദിച്ച് സംസ്ഥാന സർക്കാർ.
ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ചികിത്സാ ചെലവിനത്തിൽ 11,290 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്.
അതേസമയം, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴായിരുന്നു മന്ത്രി ആർ ബിന്ദുവിന് 30,500 രൂപ കണ്ണട വാങ്ങുന്നതിനായി അനുവദിച്ചത്. കേരള സർക്കാരിനെ ഈ നടപടി ഏറെ ചർച്ചയായിരുന്നു. താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യുന്ന ആളാണ്, അതിനൊത്ത കണ്ണടയാണ് വാങ്ങിയതെന്നായിരുന്നു ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പല്ല് ചികിത്സയ്‌ക്കും തുക സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.
എന്നാൽ, കേരള സർക്കാരിന്റെ ഈ നടപടിക്കെതിരെ നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. ക്ഷേമ പെൻഷൻ നൽകുന്നതിനും കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനും മറ്റും സർക്കാരിന് കാശില്ലെങ്കിലും സ്വന്തം കാര്യത്തിന് പണം ചെലവഴിക്കാൻ പണമുണ്ടെന്നാണ് നിരവധിപേർ പറയുന്നത്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…