Sunday, January 4, 2026

തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കാക്കനാട് സ്വദേശി മുഹമ്മദ് ഷാജി അറസ്റ്റിൽ

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന് അനുശോചനം അർപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട 51 കാരൻ അറസ്റ്റിൽ. കാക്കനാട് സ്വദേശി മുഹമ്മദ് ഷാജിയാണ് അറസ്റ്റിലായത്. തെരഞ്ഞെടുപ്പ് ദിവസമാണ് വിവാദ പോസ്റ്റ് മുഹമ്മദ് ഷാജി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്നാണ് നിഗമനം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 125 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവാസമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഷാജിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Latest Articles