Kerala

നിർണ്ണായക വെളിപ്പെടുത്തലുകളുമായി മാത്യു കുഴൽനാടൻ, വീണാ വിജയനെപ്പറ്റി താൻ കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ പോകുന്നു, വൈകുന്നേരം മാദ്ധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

മാസപ്പടി വിവാദത്തിൽ വീണവിജയനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് വെളിപ്പെടുത്തലുകളുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്ത്. ഇന്ന് വൈകീട്ട് മാദ്ധ്യമങ്ങളെ കാണുമെന്നും തനിക്ക് ചിലത് പറയാൻ ഉണ്ടെന്നും മാത്യു കുഴൽ നാടൻ വ്യക്തമാക്കി. ഇനി വരാൻ പോകുന്നത് ഒരു യുദ്ധമാണെന്ന് മാത്യു കുഴൽനാടൻ നേരത്തെ തന്നെ മാദ്ധ്യമങ്ങൾക്ക് മുൻപാകെ പറഞ്ഞിരുന്നു. മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് കുഴൽനാടനെതിരെ ഒളിയമ്പിന് സർക്കാർ ഒരുങ്ങിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആണ് ആദ്യമായി കുഴൽനാടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ലെന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചതായും തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സത്യവാങ്ങ്മൂലത്തിൽ തെറ്റുള്ളതായും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഇടത് നിലപാട് രംഗത്ത് വന്നത്. ഇതിനു പിന്നാലെ ഇന്ന് തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്. വീണയ്‌ക്കെതിരെ ഇന്ന് നിർണ്ണായക വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്.

മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാദ്ധ്യമങ്ങളെ കാണും…

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

2 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

3 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

3 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

5 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

11 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

11 hours ago