വിതുര: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ നന്ദികുളങ്ങര സ്വദേശി ജോയ്സണാണ് പിടിയിലായത്.
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പർ വാങ്ങിയ ശേഷം ഇയാള്‍ വിളിക്കുന്നത് പതിവായി. ഇടയ്ക്കിടെ തിരുവനന്തപുരത്തെത്തി പെണ്‍കുട്ടിയെ കാണുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ പരിസരത്ത് പട്രോളിങ് നടത്തവെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിതുര പോലീസ് സ്‌റ്റേഷന്‍ സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, എ.എസ്.ഐ. സാജു, സി.സി.പി.ഒ. പ്രദീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

