Wednesday, January 7, 2026

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ച്ച;ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ച്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
തെറ്റ് ആര് ചെയ്താലും കര്‍ശന നടപടിയെടുക്കുമെന്നും ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം. ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു.

പരിശോധനയില്ലാതെ സർട്ടിഫിക്കറ്റ് നൽകിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. അമിത് കുമാറിനെ സസ്പെൻഡ് ചെയ്തു.

Related Articles

Latest Articles