Monday, June 17, 2024
spot_img

ആരും ചതിയിൽ വീഴരുതേ; കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. നിലവില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം, റിക്രൂട്ട്മെന്റ് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു. കുവൈറ്റിലേക്ക് നേഴ്സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.

ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല. ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് കാണിച്ച്‌ കുവൈറ്റിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു.

Related Articles

Latest Articles