Wednesday, May 1, 2024
spot_img

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ കുപ്രചരണം !സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി

ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമിതദുരന്തമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.’ എന്ന തലക്കെട്ടിൽ പ്രതിപക്ഷ നേതാവിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചരണത്തിനെതിരെ, സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹത്തിൻെറ ഓഫീസ് പരാതി നൽകി. സിപിഎം അനുകൂല പേജുകളിലാണ് പ്രചരണമെന്നാണ് പരാതിയിൽ പറയുന്നത്.

2018 ൽ കേരളത്തിൽ നാശം വിതച്ച പ്രളയവുമായി ബന്ധപ്പെട്ടുള്ള ഒരു ഓൺലൈൻ മാദ്ധ്യമ വാർത്ത എഡിറ്റ് ചെയ്താണ് വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നും വ്യാജ നിർമ്മിതി പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. വ്യാജ പ്രചരണം നടത്തിയ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles