Saturday, December 13, 2025

അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ യുവാവിന്റെ വോട്ടും സിപിഎം പോൾ ചെയ്തതായി ആരോപണം; പിടിച്ചുകൊടുത്തിട്ടും പ്രിസൈഡിങ് ഓഫിസര്‍ കണ്ണടച്ചുവെന്ന് ആരോപണം

കണ്ണൂര്‍ : അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ യുവാവിന്റെ വോട്ടും തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതായി യു ഡി എഫ് പോളിംഗ് ഏജന്റിന്റെ ആരോപണം. കണ്ണൂര്‍ മണ്ഡലത്തിലെ നൂറ്റിപതിനെട്ടാം നമ്പര്‍ ബൂത്തിലാണ് സംഭവമുണ്ടായതെന്നാണ് വിവരം. ഇവിടെ വോട്ടറായ മിഥുന്‍ ഗൗതം എന്ന യുവാവിന്റെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. കള്ളവോട്ടിടാനെത്തിയത് സി പി എം പ്രവര്‍ത്തകനാണെന്നും ഇത് ബൂത്തിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയെടുക്കാന്‍ മടിച്ചെന്ന് യു ഡി എഫ് പോളിംഗ് ഏജന്റ് പറയുന്നു.

കള്ളവോട്ടിട്ട് പുറത്തിറങ്ങിയ സി പി എം പ്രവര്‍ത്തകനെ യു ഡി എഫ്, ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞ് പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫിസര്‍ പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പൊലീസ് വെറുതെ വിടുകയായിരുന്നു.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികളടക്കമുള്ള സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ഇടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടായി ചിത്രീകരിക്കുകയാണുണ്ടായതെന്നാണ്
സി പി എം ആരോപിക്കുന്നത്.

Related Articles

Latest Articles