Saturday, December 27, 2025

കുടുംബ വഴക്ക്; ഇടുക്കിയിൽ അമ്മയും മകനും ജീവനൊടുക്കി

ഇടുക്കി: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരളാങ്കല്‍ ശശിധരൻ (55), അമ്മ മീനാക്ഷി (80) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് വിവരം.

പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലും ശശിധരന്റെ മ്യതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. വീടിന്റെ മുറ്റത്ത് കിടക്കുന്ന ഡസ്ക്കിൽ വിഷം കുടിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തൂവൽ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Latest Articles