India

അയച്ച സന്ദേശങ്ങൾക്ക് ഭർത്താവ് മറുപടി നൽകിയില്ല; നവവധു ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: അയച്ച സന്ദേശങ്ങൾക്ക് ഭർത്താവ് മറുപടി നൽകാത്തതിനെ തുടർന്ന് നവവധു ആത്മഹത്യ (Bride Suicide) ചെയ്തു. ഹൈദരാബാദിലെ ചന്ദന നഗറിൽ ആണ് സംഭവം. വിവാഹത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവിന് അയച്ച സന്ദേശങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ചന്ദനഗര്‍ പോലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഇരുപത്തിനാലുകാരിയായ നവവധു ഖനേജ ഫാത്തിമയാണ് ഹൈദരാബാദിലെ ചന്ദന നഗറിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഫാത്തിമയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് ഇയാള്‍ സൗദിയിലേക്ക് മടങ്ങി. എന്നാല്‍ അതിന് ശേഷം ഇയാള്‍ ഭാര്യയുമായി ബന്ധപ്പെട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അയച്ച ഒരു സന്ദേശത്തിന് പോലും മറുപടി അയക്കാത്തതിനെ തുടര്‍ന്ന് ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസിനോട് ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃമാതാവ് അടക്കമുള്ളവരുമായി ഫാത്തിമ തന്‍റെ സങ്കടം പങ്കുവച്ചിരുന്നു. എന്നാല്‍ വിഷമിക്കേണ്ടതില്ലെന്നും ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഹമീദ് ബുദ്ധിമുട്ടുകയാണ് എന്നാണ് ഫാത്തിമയെ ബന്ധുക്കള്‍ അറിയിച്ചത്. എന്നാല്‍ തുടര്‍ന്നും ഫാത്തിക ഹമീദിന് സന്ദേശങ്ങള്‍ അയക്കുകയും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലാകുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago