Kerala

കുടുംബവഴക്ക് : ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു;ഇരുവരും മരിക്കുന്നതിന് മുൻപുവരെയുള്ള രംഗങ്ങൾ കൊച്ചിയിലിരുന്ന് കണ്ട് മകൻ !

കിളിമാനൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ ശശികല(57)യെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.കുടുംബവഴക്കിനെ തുടർന്നാണ് സംഭവമെന്നാണ് പോലീസ് ഭാഷ്യം.വെള്ളിയാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് സംഭവം.

രാജേന്ദ്രന്റെ മകൻ എറണാകുളത്താണ് താമസിക്കുന്നത്. തന്റെ വീട് വരെ ഉടൻ പോകണമെന്നും, അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നും അയൽവാസിയായ ഉണ്ണികൃഷ്ണനോട് മകൻ വിളിച്ച് പറഞ്ഞു. ഇയാൾ സുഹൃത്തിനെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. എത്ര വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ഇതോടെ, കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് തകർത്ത് ആകാത്തതെന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിച്ചു. അകത്ത് മുഖത്ത് തലയിണയുമായി കട്ടിലിൽ കിടക്കുന്ന ശശികലയെ കണ്ടു. പലതവണ ശശികലയെ വിളിച്ചെങ്കിലും പ്രതികരിക്കാതെ വന്നതോടെ കിളിമാനൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി നടത്തിയ പരിശോധനയിലാണ് ശശികലയെ കൊല്ലപ്പെട്ട നിലയിലും രാജേന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.രാജേന്ദ്രന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യഭാര്യ ഏഴുവർഷം മുൻപ് രോഗബാധിതയായി മരിച്ചു. അഞ്ചുവർഷം മുൻപാണ് വാവറയമ്പലം സ്വദേശിയായ ശശികലയെ വിവാഹം ചെയ്തത്. ശശികലയുടെ മൂന്നാമത്തെ വിവാഹമാണ് രാജേന്ദ്രനുമായി നടന്നത്. ഇവർക്ക് മക്കളില്ല.

അതേസമയം അടുത്തിടെ ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങൾ പതിവായിരുന്നു. ആദ്യഭാര്യയിൽ രാജേന്ദ്രനുണ്ടായ മകനാണ് കൊച്ചിയിൽ താമസിക്കുന്നത്. വീട്ടിലെ കുടുംബവഴക്ക് ശ്രദ്ധയിൽപ്പെട്ട മകൻ അരുൺരാജ് വീട്ടിൽ നീരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് സംഭവദിവസം അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നതും, പ്രശ്നം രൂക്ഷമായതും മകൻ കണ്ടത്. തുടർന്നാണ് ഉണ്ണികൃഷ്ണനെ ബന്ധപ്പെട്ടത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

31 minutes ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

1 hour ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

3 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

3 hours ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

5 hours ago