കക്കട്ടില്‍:അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കട്ടിലിനടുത്താണ് സംഭവം.കക്കട്ടിൽ മണ്ണിയൂർ താഴെ നെടുവിലക്കണ്ടി ഷിബുവിന്‍റെ ഭാര്യ വിസ്മയ(25) എട്ട് മാസം പ്രായമുളള പെൺകുഞ്ഞ് എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു.

