Wednesday, May 15, 2024
spot_img

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷം;പ്രതീക്ഷയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ട്,ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്

ചൈന:രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ആശങ്കയും വർദ്ധിച്ച് വരികയാണ്.
നിയന്ത്രണങ്ങൾ പെട്ടെന്ന് എടുത്തു മാറ്റിയതിന് ശേഷം ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രായമായ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. അതുപോല കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിൽ ശ്മശാനങ്ങളിലും പ്രതിസന്ധി ഉണ്ടായി. ‘കോവിഡ് പ്രതിരോധവും അതിന്റെ നിയന്ത്രണവും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നത്. പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ട്’- ഷി ജിൻപിങ് പറഞ്ഞു.7000 ത്തിലധികം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ പുനഃസ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കേസുകളുടെ എണ്ണം വർധിച്ചത്. പ്രതിദിനം 5,000 കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത്.വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറൻ്റീൻ നിബന്ധനയും ചൈന പിൻവലിച്ചിരുന്നു. ജനുവരി എട്ട് മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

Related Articles

Latest Articles