Kerala

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു; വിടവാങ്ങിയത് രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ

ബെംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയ അദ്ദേഹത്തെ 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു ഡോ.കെ.എം ചെറിയാന്‍. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ഫെലോയും മലേഷ്യന്‍ അസോസിയേഷന്‍ ഫോര്‍ തൊറാസിക് ആന്‍ഡ് കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജറിയുടെ ഓണററി അംഗവുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് സര്‍ജന്റെ പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യാക്കാരന്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയില്‍ അംഗമാവുന്ന ആദ്യ ഇന്ത്യാക്കാരന്‍ എന്നീ നേട്ടങ്ങളും ഡോ.ചെറിയാന്റെ പേരിലുണ്ട്. ലഖ്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാല, ഡോ.എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാല, പോണ്ടിച്ചേരി മെഡിക്കല്‍ സര്‍വകലാശാല എന്നിവ ഡോ. ചെറിയാനെ ഓണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്.

പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്. പി.ഐ.എം.എസ് പോണ്ടിച്ചേരി സ്ഥാപക ചെയര്‍മാന്‍, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം പ്രൊഫസറായാണ് കെ.എം ചെറിയാന്‍ സേവനം ആരംഭിച്ചത്. പിന്നീട് ഓസ്‌ട്രേലിയയിലും അമേരിക്കയിലും ബിര്‍മിങ്ഹാമിലും അലബാമയിലും പ്രവര്‍ത്തിച്ചു. ചൈനയിലെ യാങ്‌സു സര്‍വകലാശാലയിലെ ഓണററി പ്രൊഫസറായിരുന്നു ഡോ. ചെറിയാന്‍. ചെങ്ങന്നൂർ കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പ്പിറ്റൽ സ്ഥാപകൻകൂടിയാണ്

B4 Admin

Recent Posts

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

9 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

22 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

1 day ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

1 day ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

2 days ago