Kerala

നെൽവിത്തുകളുടെ കാവൽക്കാരൻ ചെറുവയൽ രാമന് പ്രതിമാസ സഹായം; തുണയായത് ആചാര്യ ശ്രീ രാജേഷിന്റെ ഇടപെടൽ; ആദ്യ ഗഡു ഉടൻ കൈമാറും

കൽപ്പറ്റ: പൈതൃക ജൈവ നെൽവിത്തുകളുടെ സംരക്ഷകനും വനവാസി കർഷകനുമായ ചെറുവയൽ രാമന്റെ ദുരിതങ്ങൾക്ക് വിരാമം. കോഴിക്കോട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കാശ്യപാശ്രമം കുലപതിയും പ്രമുഖ വേദപണ്ഡിതനുമായ ആചാര്യശ്രീ രാജേഷിന്റെ ഇടപെടലിലൂടെ രാമന് പ്രതിമാസം 11000 രൂപ ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വഴിമുട്ടിയ രാമന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആചാര്യശ്രീ ഡൽഹി ആസ്ഥാനമായ എം.ഡി.എച്ച് മഹാശയ് ധരംപാൽ ട്രസ്റ്റിന്റെ സഹായം തേടുകയായിരുന്നു. ഈ ട്രസ്റ്റാണ് ചെറുവയൽ രാമന് പ്രതിമാസ സഹായം നൽകുക

2023ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമൻ വയനാട് മാനന്തവാടി കമ്മനയിലെ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഭാര്യ ഗീതയോടൊപ്പം കഴിയുന്നത്. സർക്കാർ 1600 രൂപ പെൻഷൻ നൽകുന്നുണ്ടെങ്കിലും ആ തുക മരുന്നിനു പോലും തികയാത്ത അവസ്ഥയാണ്. കാർഷിക സംസ്‌കൃതിയെ ആശ്രയിച്ചും ആദരിച്ചും കൊണ്ടുള്ള ജീവിതരീതിയാണ് വേദജ്ഞാനം മുന്നോട്ട് വെക്കുന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ സഹായമെത്തിക്കാൻ പ്രതിജ്ഞാ ബദ്ധരാണെന്നും ആചാര്യശ്രീ രാജേഷ് പറഞ്ഞു. വേദപ്രചാരണം ലക്ഷ്യമാക്കി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

9 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

10 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago