Saturday, January 3, 2026

സഹോദരിക്ക് കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്തി:കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ സഹോദരന്റെ തലയില്‍ പതിച്ചു:അഞ്ച് തുന്നിക്കെട്ട്

ആലപ്പുഴ: സഹോദരിയെ കാണാന്‍ ആശുപത്രിയിലെത്തിയിലെത്തിയ സഹോദരന്റെ തലയില്‍ ഫാന്‍ പൊട്ടി വീണ് പരിക്കേറ്റു. ഇന്നലെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. തകഴി കേളമംഗലം പുത്തന്‍വീട്ടില്‍ കെ. അജേഷിന്റെ (45) തലയിലാണ് ഫാന്‍ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകല്‍ 12.30 ന് നിരീക്ഷണ മുറിയില്‍ വെച്ചാണ് അജേഷിന് പരിക്കേറ്റത്.

ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റല്‍ അനുഭവപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് ആശുപത്രിയിലെത്തിയത്. നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപം നില്‍ക്കുമ്പോൾ, കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ വലിയ ശബ്ദത്തോടെ പൊട്ടി അജേഷിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തു.

Related Articles

Latest Articles