farmers-alleges-compensation-didnt-receive-even-after-one-month-of-tiger-attack-in-wayanad
വയനാട്: നീതി ലഭിക്കാതെ വയനാട് കുറുക്കൻമൂലയിലെ ജനങ്ങൾ. കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. 17 ഓളം വളർത്തുമൃഗങ്ങളെ നഷ്ടമായ കുറുക്കൻമൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമുണ്ടായില്ല.
അതേസമയം നിലവിലെ ഉത്തരവനുസരിച്ചുള്ള അടിസ്ഥാന നഷ്ടപരിഹാരത്തുക പാസായെന്നാണ് വനംവകുപ്പ് പറയുന്നത്. കുറുക്കൻമൂലയിൽ വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇവർക്ക് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതി കാലങ്ങളായുണ്ട്.
എന്നാൽ ഈ സാഹചര്യം നിലനിൽക്കെയാണ് കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുറുക്കൻ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. പക്ഷേ ഒരു മാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സർക്കാർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കർഷകർ പറയുന്നത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…