Tuesday, November 10, 2026

കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണം: വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാതെ സർക്കാർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്ന് പരാതി

വയനാട്: നീതി ലഭിക്കാതെ വയനാട് കുറുക്കൻമൂലയിലെ ജനങ്ങൾ. കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. 17 ഓളം വളർത്തുമൃഗങ്ങളെ നഷ്ടമായ കുറുക്കൻമൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമുണ്ടായില്ല.

അതേസമയം നിലവിലെ ഉത്തരവനുസരിച്ചുള്ള അടിസ്ഥാന നഷ്ടപരിഹാരത്തുക പാസായെന്നാണ് വനംവകുപ്പ് പറയുന്നത്. കുറുക്കൻമൂലയിൽ വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഇവർക്ക് നിലവിൽ ലഭിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതി കാലങ്ങളായുണ്ട്.

എന്നാൽ ഈ സാഹചര്യം നിലനിൽക്കെയാണ് കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുറുക്കൻ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. പക്ഷേ ഒരു മാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സർക്കാർ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കർഷകർ പറയുന്നത്.

Related Articles

Latest Articles