Sunday, January 4, 2026

പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു;കാനഡയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകനും അറസ്റ്റിൽ

കാനഡ: പ്രായപൂർത്തിയാവാത്ത കുട്ടികളെ മദ്യം നൽകി പീഡിപ്പിച്ച അച്ഛനും മകനും കാനഡയിൽ അറസ്റ്റിലായി. ഇന്ത്യൻ വംശജനായ ഗുർപ്രതാപ് സിംഗ് വാലിയ (56), മകൻ സുമ്രിത് വാലിയ (24) എന്നിവരെയാണ് കാനഡ കാൽഗരി പൊലീസ് അറസ്റ്റ് ചെയ്തത്. 13 വയസുകാരിയായ ഒരു പെൺകുട്ടിയെ ഏപ്രിലിൽ കാനഡയിൽ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ഛനും മകനും അറസ്റ്റിലായത്.

കാണാതായ 13 വയസുകാരിയെ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. സുമ്രിതുമായി താൻ പ്രണയബന്ധത്തിലാണെന്നും ലൈംഗികബന്ധത്തിനു പകരമായി മദ്യവും മയക്കുമരുന്നുമൊക്കെ സുമ്രിത് തനിക്ക് നല്കാറുണ്ടായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഇരുവരും പോലീസ് വലയിലാകുന്നത്.

കാൽഗരിയിലെ ഒരു പലചരക്കു കടയുടെ ഉടമയാണ് പ്രതികൾ. കടയുടെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന പ്രീമിയർ ലിക്വർ വൈൻ ആൻഡ് സ്പിരിറ്റും പ്രതികളുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ വച്ചാണ് കുറ്റകൃത്യം നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു. അതേസമയം, ഇരുവരും പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സിഗരറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ നൽകി ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തി.

Related Articles

Latest Articles