Monday, September 28, 2026

പിതാവിന്റെ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിന് പിന്നാലെ ഗുരുതരാവസ്ഥ; 49കാരനെ അറസ്റ്റ് ചെയ്ത് പോലീസ്

കാഞ്ഞങ്ങാട്: സ്വന്തം പിതാവിന്റെ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. ഇതിനെ തുടർന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 49 വയസ്സുകാരനായ പിതാവിനെ ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനും സംഘവും അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 17 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെയാണ് പിതാവ് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്.

പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്നു മനസ്സിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി ഗര്‍ഭഛിദ്രത്തിനു വിധേയമാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുത്തശേഷം ഉച്ചയോടെ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related Articles

Latest Articles